മന്ദാരത്തിലെ ‘ നൂറുവട്ടം’ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

സിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം. മേഘ മാത്യൂസാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ നൂറുവട്ടം വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് മന്ദാരം തിയേറ്ററുകളിലെത്തുക. നവാഗതനായ വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിച്ചിരിക്കുന്നത്.

Top