മഞ്ചേശ്വരം ബീച്ച് ചർച് ആക്രമണം ; പ്രതികളെ പിടികൂടാതെ പൊലീസ്

കാസര്‍ഗോഡ് : മഞ്ചേശ്വരം ബീച്ച് ചര്‍ച്ചിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ഉപവാസ സമരത്തിനൊരുങ്ങി മംഗളുരു പ്രദേശ് കാതോലിക്കാ സഭ. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് വേദനാജനകമാണെന്നും സഭാ പ്രതിനിധികള്‍ അറിയിച്ചു.

കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് പള്ളി വികാരി വിൻസെന്റ് സർദാന പറഞ്ഞു. പൊലീസിന് മേൽ സമ്മർദം ഉണ്ടോയെന്ന‌റിയില്ല. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തുമെന്നും വിൻസെന്റ് സർദാന കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയാണ് പള്ളിക്ക് നേരെ അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ മതിൽ ചാടിക്കടന്ന് അകത്തെത്തി ഗ്ലാസുകൾ തകർക്കുകയായിരുന്നു. അക്രമികൾ വാളുമായി മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും പ്രതികളെ കണ്ടെത്താനായിട്ടില്ല.

Top