ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിക്കുന്നു

ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിക്കുന്നു. നിര്‍ണായക മത്സരത്തില്‍ ഗലറ്റ്സരെയ്ക്കെതിരെ സമനില വഴങ്ങിയതോടെയാണ് യുണൈറ്റഡിന് അവസാന 16-ല്‍ എത്താമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായത്. ഗലറ്റ്സരെയുടെ ഹോം സ്റ്റേഡിയമായ ആര്‍എഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഒരു ഘട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്.

55-ാം മിനിറ്റില്‍ സ്‌കോട്ട് മക്ടോമിനയാണ് യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടിയത്. എന്നാല്‍ 62-ാം മിനിറ്റില്‍ വീണ്ടും ഒനാനയുടെ പിഴവില്‍ ഗലാറ്റ്സരെ ഗോള്‍ നേടി. സിയെച്ച് തന്നെയായിരുന്നു തുര്‍ക്കിഷ് ക്ലബ്ബിന്റെ രണ്ടാം ഗോളും നേടിയത്.71-ാം മിനിറ്റില്‍ മുഹമ്മദ് കെറെം അക്തുര്‍കോഗ്ലുവിന്റെ ഗോള്‍ ഗലറ്റ്സരെയെ ഒപ്പമെത്തിച്ചു. 85-ാം മിനിറ്റില്‍ യുണൈറ്റഡ് വിജയഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങി.അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഏറ്റവും താഴെയാണ് യുണൈറ്റഡിന്റെ സ്ഥാനം.

18-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മത്സരത്തില്‍ യുണൈറ്റഡ് ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം ഗോള്‍കീപ്പര്‍ ആന്ദ്രേ ഒനാനയുടെ പിഴവ് മുതലെടുത്ത് ഗലറ്റ്സരെ മത്സരത്തിലേക്ക് തിരികെവന്നു. 29-ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ഹക്കിം സിയെച്ചാണ് ഗലറ്റ്സരെയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്. ആദ്യ പകുതി 2-1ന് അവസാനിച്ചു.ആവേശപ്പോരാട്ടത്തില്‍ ഗലറ്റ്സരെയെ ഞെട്ടിച്ച് ആദ്യ 19 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 11-ാം മിനിറ്റില്‍ അലെജാന്‍ഡ്രോ ഗര്‍നാചോയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്.

Top