യൂറോപ ലീഗ്; ആകെ സീറ്റ് മുപ്പതിനായിരം, ടിക്കറ്റ് അപേക്ഷകൾ മൂന്ന് ലക്ഷത്തിലധികം

നാളെ നടക്കാനിരിക്കുന്ന യൂറോപ ലീഗില്‍ സീറ്റുകള്‍ കവിഞ്ഞ് ബുക്കിങ്. ആകെ 30,254 സീറ്റ് പരിധിയുള്ള സ്റ്റേഡിയത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് വന്നിരിക്കുന്നത്. എഫ്.സി അസ്താനയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിലാണ് കൂടുതല്‍ ടിക്കറ്റ് അപേക്ഷകള്‍ വന്നിരിക്കുന്നത്.

നാളെ ഇന്ത്യന്‍ സമയം രാത്രി 9:20നാണ് കളി നടക്കുക. അസ്താനയുടെ ഹോം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

യുറോപ ലീഗില്‍ യുണൈറ്റഡ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട് പക്ഷെ അസ്താനക്ക് ഇനി യോഗ്യത നേടാന്‍ സാധിക്കുന്നതല്ല. എന്നിട്ടും കായിക പ്രേമികള്‍ ഒന്നടങ്കം ആവേശത്തിന്റെ തിമര്‍പ്പിലാണ്.

Top