അച്ചടക്ക മര്യാദ ലംഘിച്ചു: ആഷ്‌ലി യങ്ങിനെതിരെ നടപടിയുണ്ടായേക്കും

ന്യൂഡെല്‍ഹി: എതിര്‍ താരത്തോട് അച്ചടക്ക മര്യാദയില്ലാതെ പെരുമാറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആഷ്‌ലി യങ്ങിനെതിരെ നടപടി വന്നേക്കും.

സൗത്താംപ്ടനെതിരായ മത്സരത്തില്‍ എതിര്‍ താരം റ്റാടിചിനെ കൈ കൊണ്ട് ഇടിച്ചതിനാണ് താരത്തിനെതിരെ അച്ചടക്കനടപടി ഉണ്ടാവുക.

മത്സരത്തിനിടെ റഫറിമാര്‍ സംഭവം കാണാതെ പോയെങ്കിലും ടിവി റിപ്ലെകളില്‍ സംഭവം തെളിഞ്ഞതോടെയാണ് എഫ് എ താരത്തിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. താരത്തിന് സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അച്ചടക്ക നടപടി എടുക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. കുറഞ്ഞത് 3 മത്സരങ്ങളില്‍ എങ്കിലും യങ് പുറത്തിരിക്കേണ്ടി വരും.

Top