മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി എലാംഗ ക്ലബ് വിടാന്‍ സാധ്യത

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവ ഫോര്‍വേഡ്, ആന്റണി എലാംഗ ക്ലബ് വിടാന്‍ സാധ്യത. എലാംഗയ്ക്ക് വേണ്ടി എവര്‍ട്ടണ അടക്കമുള്ള യൂറോപ്യന്‍ ക്ലബുകള്‍ ഇപ്പോള്‍ രംഗത്ത് ഉണ്ട്. എവര്‍ട്ടണ്‍ താരത്തിനായി ആദ്യ ബിഡ് ഉടന്‍ സമര്‍പ്പിക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് എലാംഗ.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി എറിക് ടെന്‍ ഹാഗ് എത്തിയതിനു ശേഷം അധികം അവസരങ്ങള്‍ എലാംഗയ്ക്ക് ലഭിച്ചിട്ടില്ല. നേരത്തെ ഡോര്‍ട്മുണ്ട് അടക്കമുള്ള ക്ലബ്ബുകള്‍ 21കാരനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. സ്വീഡിഷ് ദേശീയ ടീമിലെ സ്ഥിരാംഗമായ എലാംഗയ്ക്ക് ആയി തുര്‍ക്കിഷ് ക്ലബ് ഗലറ്റസരെയും രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ സീസണില്‍ 26 മത്സരങ്ങള്‍ കളിച്ച താരത്തിന് ഒരു ഗോള്‍ പോലും നേടാന്‍ ആയിരുന്നില്ല. യുണൈറ്റഡില്‍ 2026വരെയുള്ള കരാര്‍ എലാംഗയ്ക്ക് ഉണ്ട്.

Top