ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിയെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഗ്വാര്‍ഡിയോളയുടെ സിറ്റിയെ തകര്‍ത്തത്.

സിറ്റിക്കെതിരെ 30-ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡെടുത്തു. യുണൈറ്റഡ് അധിക സമയത്തിന്റെ ആറാം മിനുട്ടിലാണ് രണ്ടാം ഗോള്‍ നേടിയത്.

ഈ വിജയത്തോടെ യുണൈറ്റഡ് 45 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. 12 ജയവും ഒമ്പത് സമനിലയും എട്ട് തോല്‍വിയുമാണ് യുണൈറ്റഡ് ഈ സീസണില്‍ നേടിയത്.

57 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണുള്ളത്.

Top