എഫ് എ കപ്പ്;ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ നേരിടും

ലണ്ടന്‍: എഫ് എ കപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് തീപാറുന്ന മത്സരം.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ റെഡ്സ് പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Top