മൗറീന്യോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്ററില്‍ സിനദിന്‍ സിദാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Zinedine-Zidane

ഹൊസെ മൗറീന്യോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സിനദിന്‍ സിദാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് പത്രമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിദാനെ കോച്ചാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

റയല്‍ മാഡ്രിഡില്‍ നിന്ന് രാജിവച്ച സിദാന്‍ നിലവില്‍ ഒരു ടീമിന്റെയും പരിശീലകനല്ല. മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന് തുടര്‍ച്ചയായി സമ്മാനിച്ച പരിശീലകനായ സിദാന്‍ അതേസമയം മാഞ്ചസ്റ്ററിലേക്ക് പോകുമോയെന്ന കാര്യത്തില്‍ ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ മാഞ്ചസ്റ്ററിന്റെ കോച്ചായ മൗറീന്യോയുടെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും ആരാധകരും അതൃപ്തരാണെന്നാണ് സൂചന. ഇതോടെയാണ് സിദാന്റെ പേര് പരിഗണിക്കുന്നത്.

Top