manchester-united-v-st-etienne-europa-league

മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഇബ്രാഹിമോവിച്ചിന്റെ ഹാട്രിക്ക് പ്രകടനത്തിന്റെ കരുത്തില്‍ സെന്റ് എറ്റീനിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ചെങ്കുപ്പായക്കാര്‍ തകര്‍ത്തു. ഫ്രീകിക്കില്‍നിന്നും പെനാല്‍റ്റിയില്‍നിന്നുമാണ് രണ്ടു ഗോള്‍ ഇബ്ര നേടിയത്.

ലീഗില്‍ ആഴ്സണലിനെതിരെ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണികിന് ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിച്ചിന്റെ ജയം. അര്‍ജേന്‍ റോബെന്‍, ലെവന്‍ഡസ്‌കി, തിയാഗോ അല്‍ക്കന്ററ, തോമസ് മുള്ളര്‍ എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യരായ റയല്‍ മാഡ്രിഡ് നാപ്പോളിയെ 3-1ന് പരാജയപ്പെടുത്തി. കരീം ബെന്‍സമ, ടോണി ക്രൂസ്, കേസ്മിറോ എന്നിവരാണ് റയലിന് വേണ്ടി ഗോള്‍ നേടിയത്.

Top