പോള്‍ പോഗ്ബയെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; വില 1400 കോടി രൂപ

ലണ്ടന്‍: സൂപ്പര്‍ താരം പോള്‍ പോഗ്ബയെ 1400 കോടി രൂപ വിലയിട്ട് വില്‍ക്കാനൊരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2016-ലാണ് യുവന്റസില്‍ നിന്ന് 900 കോടിയോളം രൂപയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബിലേക്ക് താരം വന്നത്. 31 ഗോളും താരം നേടിയിട്ടുണ്ട്.

താരത്തെ സ്വന്തമാക്കാനായി റയല്‍ മഡ്രിഡ്, യുവന്റസ്, പി.എസ്.ജി. ക്ലബ്ബുകള്‍ നോക്കുന്നുണ്ട്. നടപ്പുസീസണില്‍ എട്ടു കളികളില്‍ മാത്രമാണ് പോഗ്ബ യുണൈറ്റഡിന് വേണ്ടി കളിച്ചത്.

താരം പരിക്ക് കാരണം വിശ്രമത്തിലായിരുന്നു. എന്നാല്‍ ഈ സീസണിന്റെ തുടക്കംമുതല്‍ പോഗ്ബ ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍ ക്ലബ്ബായ യുവന്റസ് പോഗ്ബയെ കൊണ്ടുവരാന്‍ കാര്യമായ ശ്രമം നടത്തുന്നുണ്ട്.

Top