മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കുമെന്ന സൂചന നല്‍കി വീണ്ടും പോള്‍ പോഗ്ബ

പാരീസ്: ഈ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടേക്കുമെന്ന സൂചന നല്‍കി വീണ്ടും പോള്‍ പോഗ്ബ. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയ്ക്ക് ശേഷവും, മാഞ്ചസ്റ്ററില്‍ തുടരുമോയെന്ന് അറിയില്ലെന്നും പോഗ്ബ പറഞ്ഞു. യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിക്കെതിരായ മത്സരത്തിന് മുന്‍പാണ് പോഗ്ബ പ്രതികരിച്ചത്.

യുണൈറ്റഡ് പരിശീലകന്‍ മൗറീഞ്ഞോയുമായി ഭിന്നതയിലുള്ള പോഗ്ബ ബാഴ്‌സലോണയിലേക്ക് മാറുമെന്ന സൂചന ശക്തമാണ്. 100 ദശലക്ഷം പൗണ്ട് പ്രതിഫലം പോഗ്ബയ്ക്ക് നല്‍കാന്‍ ബാഴ്‌സ തയ്യാറാകുമെന്നാണ് സൂചന.

Top