ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; മാഞ്ചസ്റ്റർ സിറ്റിയ്ക്കും ചെൽസിക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും വിജയിച്ചു.

മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെല്‍സി വിജയിച്ചത്. കളിയുടെ 12-ാം മിനിറ്റില്‍ വില്ല്യനിലൂടെ ചെല്‍സി ലീഡെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ചെല്‍സി രണ്ടാം ഗോള്‍ നേടുകയും ചെയ്തു.

മാഞ്ചെസ്റ്റര്‍ സിറ്റി 3-1 എന്ന ഗോള്‍ നിലയിലായിരുന്നു ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. റിയാദ് മഹ്‌റെസ് (30) ഇല്‍കേ ഗുണ്ടോഗന്‍ (പെനാല്‍ട്ടി 43) ഗബ്രിയേല്‍ ജെസ്യൂസ് (69) എന്നിവരായിരുന്നു സിറ്റിക്കായി ഗോള്‍ ലക്ഷ്യം കണ്ടത്. ജെയ്മി വാര്‍ഡി (22) ലെസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടി.

Top