ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍മൗത്തിനോട് തോല്‍വി വഴങ്ങി

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍മൗത്തിനോട് തോല്‍വി വഴങ്ങി. സ്വന്തം സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്. ഈ പ്രകടനം മോശമാണെന്ന് യുണൈറ്റഡ് നായകന്‍ കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസ് സമ്മതിച്ചു.

സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി 23 മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 11 എണ്ണത്തിലും തോല്‍വിയായിരുന്നു ഫലം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവാരം പുലര്‍ത്തിയില്ലെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗും സമ്മതിച്ചു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം ഞായറാഴ്ച ലിവര്‍പൂളിനെതിരെയാണ്.

താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയ പ്രകടനം മോശമാണെന്ന് എല്ലാ താരങ്ങളും ഡ്രെസ്സിംഗ് റൂമില്‍ വെച്ച് സമ്മതിച്ചു. ചെല്‍സിക്കെതിരായ മത്സരത്തില്‍ നടത്തിയ നിലവാരമല്ല ഇന്നലെ പുറത്തെടുത്തത്. നമ്മള്‍ നന്നായി ജോലി ചെയ്യുന്നില്ലെങ്കില്‍ മത്സരം വിജയിക്കില്ലെന്നും ബ്രൂണോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

 

Top