മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്

manchester

ന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ തോല്‍വി.

മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ ആദ്യ ഗോള്‍ നേടിയത്. അലക്‌സിസ് സാഞ്ചസിലൂടെയായിരുന്നു മാഞ്ചസ്റ്ററിന്റെ ആദ്യ ഗോള്‍. 27ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെരേരയിലൂടെ ഗോള്‍ രണ്ടായി ഉയര്‍ത്തി.

രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പായിരുന്നു റയല്‍ തങ്ങളുടെ ആശ്വാസ ഗോള്‍ നേടിയത്. കരീം ബെന്‍സേമയാണ് റയലിനായി ഗോള്‍ സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് ശേഷമുള്ള റയലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

Top