ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന്റെ കുതിപ്പിന് തടയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മുപ്പത്തിയാറാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ യുണൈറ്റഡ് മുന്നിലെത്തി.

ഫൈനല്‍ വിസിലിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം നിഷേധിച്ചു (1-1). മത്സരം സമനിലയില്‍ കലാശിച്ചു.

പ്രീമിയര്‍ ലീഗില്‍ നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം അനിവാര്യമായിരുന്നു. ഹോം മാച്ചില്‍ ആദ്യ പകുതിയില്‍ മാര്‍കസ് റഷ്ഫോര്‍ഡ് നേടിയ ലീഡ് ഗോള്‍ പ്രതീക്ഷ നല്‍കുകയും ചെയ്തു.

എന്നാല്‍, 85-ാം മിനിറ്റില്‍ ആദം ലലാന്നയുടെ ഗോള്‍ ലിവര്‍പൂളിന് സമനില നല്‍കി. അതേസമയം കുതിപ്പില്‍ മുന്നിട്ടു നിന്നിട്ടും ജയിക്കാന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ക്കായില്ല. ഒന്‍പത് മത്സരങ്ങളില്‍ 25 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. 19 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് നിലവില്‍ 13-ാം സ്ഥാനത്താണ്.

Top