ഫുള്‍ഹാം യുവതാരം റയാന്‍ സെസിന്നിയോനെ സ്വന്തമാക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഫുള്‍ഹാം യുവതാരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുള്‍ഹാമിന്റെ യുവതാരം റയാന്‍ സെസിന്നിയോനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. റയാനെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ താരത്തെ ഔദ്ദ്യോഗികമായി സമീപിച്ചിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍21 താരമാണ് റയാന്‍. കഴിഞ്ഞ സീസണില്‍ ഫുള്‍ഹാം പ്രീമിയര്‍ ലീഗില്‍ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടതോടെ ക്ലബ് വിടാന്‍ ആണ് റയാന്റെയും തീരുമാനം. താരത്തെ സ്വന്തമാക്കാനായി ടോട്ടന്‍ഹാം പി എസ് ജി എന്നീ ക്ലബുകളും മത്സരത്തിലാണ്. റയാന്റഎ മൂല്യം 40 മില്യണാണ്. ഈ തുക നല്‍കി റയാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാണ്.

Top