ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടര്‍ച്ചയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തുടര്‍ച്ചയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് വിജയിച്ചു. റാസ്മസ് ഹോയ്ലന്‍ഡിന്റെ ഇരട്ട ഗോളാണ് യുണൈറ്റഡിന് നിര്‍ണായക വിജയം നേടിക്കൊടുത്തത്. ലൂട്ടണ്‍ ടൗണിന്റെ ഏക ഗോള്‍ കാള്‍ട്ടണ്‍ മോറിസ് നേടി.

14-ാം മിനിറ്റില്‍ കാള്‍ട്ടണ്‍ മോറിസിലൂടെ ലൂട്ടണ്‍ ടൗണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയിട്ടും സമനില ഗോള്‍ കണ്ടെത്താന്‍ ലൂട്ടണ്‍ ടൗണിന് കഴിഞ്ഞില്ല. രണ്ടാം പാതിയില്‍ ചില അവസരങ്ങള്‍ യുണൈറ്റഡ് താരങ്ങള്‍ നഷ്ടപ്പെടുത്തിയതും കൂടുതല്‍ ഗോളുകള്‍ ഉണ്ടാകാതിരിക്കാന്‍ കാരണമായി.

മത്സരം തുടങ്ങി 14 മിനിറ്റിനുള്ളില്‍ത്തന്നെ മൂന്ന് ഗോളുകളും പിറന്നു. ഒരു മിനിറ്റിനുള്ളില്‍ തന്നെ ഹോയ്‌ലന്‍ഡിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. ലൂട്ടണ്‍ ടൗണ്‍ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത ഹോയ്‌ലന്‍ഡ് അനായാസം വല ചലിപ്പിച്ചു. ഏഴാം മിനിറ്റില്‍ ഹോയ്‌ലാന്‍ഡ് വീണ്ടും ഗോളടിച്ചതോടെ റെഡ് ഡെവിള്‍സ് രണ്ട് ഗോളിന് മുന്നിലായി.

Top