ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ഇരട്ട ഗോള്‍ നേടിയ സ്‌കോട് മക്ടൊമിനെയ് റെഡ് ഡെവിള്‍സിന് വിജയം നേടി നല്‍കി. കോള്‍ പാല്‍മര്‍ ചെല്‍സിയുടെ ഏക ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് ഫുള്‍ഹാം വിജയം നേടി. ബ്രൈട്ടനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ബ്രെന്‍ഡ്‌ഫോള്‍ഡും വിജയം സ്വന്തമാക്കി. ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബേണ്‍മൗത്തും വിജയം കുറിച്ചു.

ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ലിവര്‍പൂളും വിജയം നേടി. വിര്‍ജില്‍ വാന്‍ ഡൈക്ക് 37-ാം മിനിറ്റിലും ഡൊമിനിക് സോബോസ്ലായി 94-ാം മിനിറ്റിലും ലിവര്‍പൂളിനായി വലചലിപ്പിച്ചു.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി സംഘത്തിന്റെ തോല്‍വി.

 

Top