മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് എസി മിലാനെ നേരിടും

യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് എസി മിലാനെ നേരിടും. രാത്രി പതിനൊന്നരയ്ക്ക് യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോളിലെ വമ്പന്മാര്‍ നേര്‍ക്കുനേര്‍ വരുന്നത്.

2010ല്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് മിലാനെ തോല്‍പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച ആത്മവിശ്വാസവുമായാണ് യുണൈറ്റഡ്, ഇറ്റാലിയന്‍ ക്ലബിനെ നേരിടാന്‍ ഇറങ്ങുന്നത്. പരിക്കേറ്റ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇന്ന് മിലാന്‍ നിരയില്‍ ഉണ്ടായേക്കില്ല. നേരത്തേ യുനൈറ്റഡ് താരമായിരുന്നു ഇബ്രാഹിമോവിച്.

 

Top