Manchester United: FA Cup win

ലണ്ടന്‍: 12 വര്‍ഷത്തിനു ശേഷം ആദ്യ എഫ്.എ കപ്പ്. മൂന്നുവര്‍ഷത്തിനിടെ ഓള്‍ഡ് ട്രാഫോഡിലേക്ക് ആദ്യ കിരീടം. കാത്തിരുന്നു കിട്ടിയ വിജയം ആഘോഷിക്കാന്‍ ഏറെ കാരണങ്ങളുണ്ടായിട്ടും ശോകമൂകമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാമ്പ്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ച് യുനൈറ്റഡ് എഫ്.എ കപ്പ് കിരീടമണിഞ്ഞ ആവേശത്തെ ആറിത്തണുപ്പിച്ച് പരിശീലകന്‍ ലൂയി വാന്‍ഗാലിന്റെ പുറത്താവല്‍.

നഷ്ടക്കണക്കുകളുടെ സീസണിനൊടുവില്‍ ആശ്വാസമായത്തെിയ എഫ്.എ കപ്പ് കിരീടവിജയം യുനൈറ്റഡിലെ ആയുസ്സ് കൂട്ടുമെന്ന പ്രതീക്ഷക്കിടെയാണ് വാന്‍ഗാലിനെ പുറത്താക്കി, മുന്‍ ചെല്‍സി കോച്ച് ജോസ് മൗറീന്യോയെ നിയമിക്കാന്‍ തീരുമാനിച്ച വാര്‍ത്തയത്തെിയത്.

എഫ്.എ കപ്പില്‍ കിരീടമണിഞ്ഞെങ്കിലും പ്രീമിയര്‍ ലീഗിലെ ദയനീയ പ്രകടനത്തിനും, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ടതിനുമായിരുന്നു നടപടി. കിരീടനേട്ടത്തിനു പിന്നാലെ കോച്ചിനെ പുറത്താക്കിയ വാര്‍ത്തയത്തെിയതോടെ യുനൈറ്റഡ് ഡ്രസ്സിങ്‌റൂം നിശ്ശബ്ദമായി. ആഘോഷവും വിക്ടറി പരേഡും ഒഴിവാക്കി.

പ്രതിഷേധം അടക്കിപ്പിടിച്ച വാക്കുകളുമായാണ് വാന്‍ഗാല്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കിയത്. കപ്പുയര്‍ത്തിക്കാട്ടിയ കോച്ച്, തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്‌ളെന്നും പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തെ കരാറില്‍ യുനൈറ്റഡിലത്തെിയ ഡച്ച് കോച്ച് ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് മടങ്ങുന്നത്.

അതേസമയം, ഡിസംബറില്‍ ചെല്‍സിയില്‍നിന്നും പുറത്താക്കപ്പെട്ട മൗറീന്യോ പുതിയ നിയമനത്തോട് പ്രതികരിച്ചിട്ടില്ല. സ്റ്റാന്‍ഫോഡ്ബ്രിഡ്ജ് വിട്ടശേഷം അദ്ദേഹം പുതിയ ജോലിയൊന്നും ഏറ്റെടുത്തിട്ടില്ല.

യുനൈറ്റഡിന്റെ വാഗ്ദാനം സ്വീകരിച്ച മൗറീന്യോ താരങ്ങളെ സ്വന്തമാക്കുന്നതില്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈയാഴ്ചതന്നെ കരാറില്‍ ഒപ്പിടും.

Top