ഇംഗ്ലീഷ് എഫ് എ കപ്പില്‍ ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ ലിവര്‍പൂളിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സിന്റെ വിജയം. ഖത്തര്‍ ലോകകപ്പ് ഫൈനലിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ക്വാര്‍ട്ടര്‍ മത്സരം. 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോള്‍ തടയാന്‍ ലിവര്‍പൂളിന്റെ വലകാത്ത കയോംഹിന്‍ കെല്ലെഹറിന് കഴിഞ്ഞില്ല.

എക്‌സ്ട്രാ ടൈമില്‍ 105-ാം മിനിറ്റില്‍ ഹാര്‍വെ ഇലിയറ്റിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. പക്ഷേ 112-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് തിരിച്ചടിച്ചു. പക്ഷേ 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോള്‍ പിറന്നു. ഖത്തറില്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടത് മറ്റാര്‍ക്കും സാധ്യമല്ലെന്ന് തെളിഞ്ഞു. അതിനിടെ ഷര്‍ട്ട് ഊരി ഗോള്‍ ആഘോഷം നടത്തിയതിന് അമദ് ദിയാലോയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചു.ഇതോടെ യുണൈറ്റഡ് സംഘം 10 പേരായി ചുരുങ്ങി. പക്ഷേ അപ്പോഴേയ്ക്കും യുണൈറ്റഡിന്റെ വിജയം കുറിക്കപ്പെട്ടിരുന്നു.

Top