ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ ആവേശ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് മുന്നിലായിരുന്നു.

85-ാം മിനിറ്റില്‍ മാക്‌സ് കില്‍മാന്‍ വോള്‍വ്‌സിനായി ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയിലൂടെ വോള്‍വ്‌സ് സമനില പിടിച്ചു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങി. എന്നാല്‍ 97-ാം മിനിറ്റില്‍ കൗമാര താരം കോബി മൈനൂ നേടിയ ഗോളിലൂടെ റെഡ് ഡെവിള്‍സ് വിജയത്തിലേക്ക് എത്തി.മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ ബേണ്‍മൗത്ത് സമനില പിടിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ലിവര്‍പൂള്‍ ആണ് ഒന്നാമത്. രണ്ടാമത് മാഞ്ചസ്റ്റര്‍ സിറ്റിയും മൂന്നാമത് ആഴ്‌സണലുമുണ്ട്.

അഞ്ചാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ യുണൈറ്റഡ് സ്‌കോര്‍നില തുറന്നു. 22-ാം മിനിറ്റില്‍ റാസ്മസ് ഹോയ്ലന്‍ഡ് ലീഡ് ഇരട്ടിയാക്കി. യുണൈറ്റഡ് വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിയടത്ത് നിന്ന് കളി മാറി. 71-ാം മിനിറ്റില്‍ പാബ്ലോ സറേബിയ വോള്‍വ്‌സിനായി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. എന്നാല്‍ 75-ാം മിനിറ്റിലെ ഗോളിലൂടെ സ്‌കോട് മക്ടൊമിനെയ് യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. പക്ഷേ വിട്ടുകൊടുക്കാന്‍ വോള്‍വ്‌സ് തയ്യാറായിരുന്നില്ല.

Top