പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയത്തുടക്കം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയത്തുടക്കം. അലക്‌സ് ഫെര്‍ഗ്യൂസന്‍ യുഗത്തിന് ശേഷം ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുണൈറ്റഡ് ആഘോഷത്തോടെ തുടങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തകര്‍ത്തു. ബ്രൂണോ ഫെര്‍ണാണ്ടസ് ഹാട്രിക് സ്വന്തമാക്കി. നിറഞ്ഞു കളിച്ച പോള്‍ പോഗ്ബയാണ് നാല് ഗോളിനും വഴിയൊരുക്കിയത്.

ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്ത് ചെല്‍സിയും തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. നോര്‍വിച്ച് സിറ്റിക്കെതിരെ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റേയും ജയം. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് മത്സരം.

 

Top