ഏറ്റവും വെറുക്കപ്പെട്ട ക്ലബുകളില്‍ മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും. ലോകത്തിന്റെ ഏത് കോണിലും ഇരു ക്ലബുകളുടെയും ആരാധകര്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഒരു സര്‍വേ ഫലം പുറത്ത് വന്നിരിക്കുകയാണ്.

സര്‍വേ ഫലം അനുസരിച്ച് ഏറ്റവും വെറുക്കപ്പെട്ട ടീമുകളുടെ പട്ടികയില്‍ മുന്നിലാണ് ചെല്‍സിയും മാഞ്ചസ്റ്ററും. ദ മിറര്‍ പത്രം നടത്തിയ സര്‍വേയാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന ഫലം പുറത്ത് കൊണ്ടു വന്നിരിക്കുന്നത്.

manchester-united

ഏറ്റവും വെറുക്കപ്പെട്ട ടീമുകളുടെ കാര്യത്തിലെ ഒന്നാം സ്ഥാനം ചെല്‍സിക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്താണ് മൗറീന്യോയുടെ മാഞ്ചസ്റ്റര്‍. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 68.7 ശതമാനം പേരാണ് ചെല്‍സിയാണ് വെറുക്കപ്പെട്ട ടീം എന്ന് പ്രഖ്യാപിച്ചത്. 68.1 ശതമാനം പേരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെറുക്കുന്നുവെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ചു സീസണുകളായി പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്നതാണ് ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തിരിച്ചടിയായത്. മൗറീഞ്ഞോയുടേയും അന്റോണിയോ കോണ്ടെയുടേയും കോച്ചിങിന് കീഴില്‍ ഇരു ടീമുകളും അമിത പ്രതിരോധം പുറത്തെടുത്തതാണ് ആരാധകരെ അകറ്റിയത്.

chelsea

ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ടീമുകള്‍ ഏതെന്നും സര്‍വേ അന്വേഷിച്ചിരുന്നു. ബോണ്‍മൗത്താണ് ഏറ്റവും ഇഷ്ടപ്പെടുന്ന ടീമുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. പ്രീമിയര്‍ ലീഗില്‍ ആദ്യ സ്ഥാനത്തുള്ള ടീമുകളില്‍ നിന്ന് ആകെ ഒരു ടീം മാത്രമാണ് ഇതില്‍ മുന്നിലെത്തിയത്. ഹഡ്ഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ ടീം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്.

ലിവര്‍പൂള്‍, വെസ്റ്റ്ഹാം, ആഴ്‌സനല്‍, ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.

Top