മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവം മൂലമാണ് ഫെര്‍ഗൂസണെ സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് റിപ്പോര്‍ട്ട്.

2013 മേയിലാണ് ഫെര്‍ഗൂസണ്‍ യുണൈറ്റഡ് പരിശീലക സ്ഥാനമൊഴിയുന്നത്. 1986 മുതല്‍ 26 വര്‍ഷക്കാലം യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചു. 13 പ്രീമിയര്‍ ലീഗ് കിരീടം അടക്കം 38 ട്രോഫികള്‍ ഫെര്‍ഗൂസന്റെ പരിശീലന മികവില്‍ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഓള്‍ഫ് ട്രഫോര്‍ഡില്‍ നടന്ന ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടത്തിന് സാക്ഷിയായി ഫെര്‍ഗൂസണ്‍ ഉണ്ടായിരുന്നു. അന്ന് ആഴ്‌സണ്‍ വെംഗറിന് ക്ലബിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു.

Top