manchester united aimed james rodriguez

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ കൊളംബിയന്‍ താരം ജയിംസ്‌ റോഡ്രിഗസിനെ റാഞ്ചാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റയലില്‍ റോഡ്രിഗസ് അസന്തുഷ്ടനാണെന്നും യുണൈറ്റഡുമായി ചര്‍ച്ച തുടങ്ങിയതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോച്ച് റാഫേല്‍ ബെനിറ്റ്‌സുമായുള്ള പ്രശ്‌നങ്ങളാണ് റോഡ്രിഗസിനെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. ഈ സീസണില്‍ ഇതുവരെ 12 ഗോളുകള്‍ കൊളംബിയന്‍ താരം നേടിയിട്ടുണ്ട്.

Top