ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നേടാന്‍ ഇന്ത്യന്‍ ടീം

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം. മാഞ്ചസ്റ്ററില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മാഞ്ചസ്റ്ററില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാവാന്‍ വിരാട് കോലിക്ക് കഴിയും. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ ഒരാള്‍ കൂടി കൊവിഡ് ബാധിതനായതിനാല്‍ ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്. എങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരമ്പരയില്‍ ആദ്യമായി ആര്‍ അശ്വിന്‍ ടീമിലെത്തിയേക്കും. രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും പരിക്കില്‍ നിന്ന് മുക്തരായില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനും അക്‌സര്‍ പട്ടേലിനും അവസരം കിട്ടും.

Top