അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്

ആംസ്റ്റര്‍ഡാം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്.

കൊളംബിയന്‍ ഗായകന്‍ മലുമയുടെ സംഗീത പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുപോകുമ്പോള്‍ ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലായിരുന്നു അപകടം.

അദ്ദേഹം വിമാനത്താവളത്തിലേക്ക് ടാക്സിയില്‍ പോകുകയായിരുന്നു. അപകടത്തില്‍ താരത്തിന്റെ വാരിയെല്ലിന് പരക്കേറ്റതായാണ് വിവരം. ആറു മുതല്‍ എട്ടാഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കും.

മാഞ്ചസ്റ്റര്‍ സിറ്റി താരമായ അഗ്യുറോയ്ക്ക് അടുത്ത് ചെല്‍സിയുമായുള്ള മത്സരവും ലോകകപ്പ് യോഗ്യത മത്സരങ്ങളും നഷ്ടമായേക്കും.

Top