എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം

മാഞ്ചസ്റ്റര്‍: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലീഷ് ക്ലബ്ബായ ഹഡേഴ്സ്ഫീല്‍ഡിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകളുടെ വമ്പന്‍ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. വിജയത്തോടെ എഫ്എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറാനും സിറ്റിക്ക് സാധിച്ചു.

ആദ്യ ഗോളിന് തൊട്ടുപിന്നാലെ ജൂലിയന്‍ അല്‍വാരസ് തന്നെ സിറ്റിയുടെ സ്‌കോര്‍ ഇരട്ടിയാക്കി. 37-ാം മിനിറ്റില്‍ റികോ ലൂയിസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു സിറ്റിയുടെ രണ്ടാം ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ സിറ്റി ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ ഹഡേഴ്സ്ഫീല്‍ഡ് താരം ബെന്‍ ജാക്സണ്‍ സ്വന്തം വല കുലുക്കിയതോടെ സിറ്റിയുടെ സ്‌കോര്‍ മൂന്നായി ഉയര്‍ന്നു.65-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിക്ക് വേണ്ടി വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ നാലായി. 74-ാം മിനിറ്റില്‍ ജെറെമി ഡോകുവിന്റെ ഗോളിലൂടെ സിറ്റി ആധികാരിക വിജയം ഉറപ്പിച്ചു. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്നെ അഞ്ചാം ഗോളിന് വഴിയൊരുക്കി തന്റെ തിരിച്ചുവരവ് അറിയിച്ചു.

ആദ്യ ഇലവനില്‍ പല പ്രധാന താരങ്ങളും ഇല്ലാതെയാണ് സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. എന്നാലും അനായാസ വിജയം നേടാന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യര്‍ക്ക് സാധിച്ചു. 33-ാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെയാണ് സിറ്റി ഗോളടി തുടങ്ങിയത്. ഹൂലിയന്‍ അല്‍വാരസിന്റെ തകര്‍പ്പന്‍ അസിസ്റ്റായിരുന്നു ആദ്യ ഗോളിന് വഴിയൊരുക്കിയത്.

Top