വനിതാ എഫ് എ കപ്പ്;കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

നിതാ എഫ് എ കപ്പില്‍ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം അണിഞ്ഞത്. വെസ്റ്റ് ഹാമിനെതിരെയുള്ള പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം.

കെയ്‌റണ്‍ വാല്‍സ്, സ്റ്റാന്വേ, ലോറന്‍ ഹെമ്ബ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജത്തിന് കാരണമായ മൂന്ന് ഗോളുകളും പിറന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ ഫൈനലിലേക്ക് എത്തിയത് ചെല്‍സിയെ പരാജയപ്പെടുത്തി ആയിരുന്നു. ഈ സീസണില്‍ രണ്ട് കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം കൊണ്ടിനന്റല്‍ കപ്പാണ് ടീം നേടിയത്.

Top