ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ചെല്‍സിയെ തോൽപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ചെല്‍സിയെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് വേണ്ടി പതിനെട്ടാം മിനിറ്റില്‍ ഗുണ്ടോഗനും ഇരുപത്തിയൊന്നാം മിനിറ്റില്‍ ഫില്‍ ഫോഡനും മുപ്പത്തിനാലാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനുമാണ് ഗോളുകള്‍ നേടിയത്. ചെല്‍സിയ്ക്ക് വേണ്ടി ഹഡ്‌സനാണ് ഇഞ്ചുറി ടൈമില്‍ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ 29 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

കോവിഡ് ബാധ കാരണം അഞ്ച് പ്രമുഖ താരങ്ങളില്ലാതെയാണ് സിറ്റി ഇറങ്ങിയത്. 26 പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പിച്ചു.

Top