പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍വര്‍ഷം. സിറ്റി രണ്ടിനെതിരെ അഞ്ച് ഗോളിന് സതാംപ്ടണെ തോല്‍പിച്ചു. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടു ഗോള്‍ വീതം നേടി. ഗുണ്ടോഗനാണ് ഗോള്‍പട്ടിക തികച്ചത്. 29 കളിയില്‍ 68 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെക്കാള്‍ 14 പോയിന്റ് മുന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.

സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. അത്ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. മാര്‍ക്കോസ് ലോറന്റെ, ലൂയിസ് സുവാരസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ഐകര്‍ മുനിയൈനാണ് ബില്‍ബാവോയുടെ ഗോള്‍ നേടിയത്. 26 കളിയില്‍ 62 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ലീഗില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി 6 പോയിന്റിന്റെ ലീഡുണ്ട് അത്ലറ്റിക്കോയ്ക്ക്.

 

Top