മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന്‌ ഹോം ഗ്രൗണ്ടില്‍ വാട്ട് ഫോര്‍ഡിനോട് ഏറ്റുമുട്ടും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന്‌ വാട്ട്‌ഫോഡിനെതിരെ മത്സരിക്കും. 8 കളികളില്‍ 6 എണ്ണത്തിലും പരാജയപ്പെട്ട വാട്ട് ഫോര്‍ഡിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ് .

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നാണ് മത്സരം.

കെവിന്‍ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവര്‍ക്ക്‌ പകരം അഗ്യൂറോ കളത്തിലിറങ്ങും. അവസാനം വാട്ട്‌ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം.

അവസാന നിമിഷങ്ങളില്‍ മത്സരങ്ങളില്‍ പരാജയപ്പെടുന്ന ശീലമുള്ള വാട്ട് ഫോഡ് പ്രത്യേക ശ്രദ്ധയിലാണ് ഇന്ന് മത്സരത്തിന് ഇറങ്ങുക.

Top