Manchester city vs sandarland (2-0)

ലണ്ടന്‍: സെര്‍ജിയോ അഗ്യൂറോയുടെയും ലിറോയ് സനെയുടെയും ഗോളുകളില്‍ സണ്ടര്‍ലാന്‍ഡിനെ 2-0നു തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കിരീടപ്പോരാട്ടത്തിനുള്ള അവകാശവാദം നിലനിര്‍ത്തി.

ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ എട്ടു പോയിന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്ററുകാര്‍. ഒരു പോയിന്റ് മുന്നിലായി ടോട്ടനം ഉണ്ടെങ്കിലും സിറ്റിയെക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചിട്ടുണ്ട്.

ബുധനാഴ്ച സ്റ്റോക്ക് സിറ്റിക്കെതിരെ എതിഹാദ് സ്റ്റേഡിയത്തില്‍ ജയിച്ചാല്‍ സിറ്റിക്കു രണ്ടാം സ്ഥാനത്തേക്കു കയറാം. ഇടവേളയ്ക്കു മൂന്നു മിനിറ്റ് മുന്‍പ് റഹിം സ്റ്റെര്‍ലിങിന്റെ ലോ ക്രോസിനെ ഗോളിലേക്കു തട്ടിയിട്ടാണ് അഗ്യൂറോ സിറ്റിയുടെ സ്‌കോറിങ് തുടങ്ങിയത്.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ അഗ്യൂറോയുടെ അഞ്ചാം ഗോള്‍. പിന്നാലെ ഡേവിഡ് സില്‍വയുടെ സൂപ്പര്‍ പാസില്‍നിന്ന് സനെ സിറ്റിയുടെ ജയം പൂര്‍ണമാക്കി. ”ജീസസ് പരുക്കു മാറി തിരിച്ചെത്തിയാല്‍ രണ്ടുപേരെയും ഒന്നിച്ചു കളിപ്പിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ ” സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള പറഞ്ഞു.

Top