ആഴ്‌സണലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

 

പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ഗ്വാര്‍ഡിയോളക്ക് മുന്നില്‍ ശിഷ്യനായ ആര്‍ട്ടേറ്റയ്ക്ക് ഇത്തവണ വിജയിക്കാന്‍ ആയില്ല. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്റ്റെര്‍ലിംഗ് നേടിയ ഗോളാണ് സിറ്റിയെ വിജയിപ്പിച്ചത്.

ഫോഡന്റെ ഗോള്‍ ശ്രമം ലെനോ തടുത്തു എങ്കിലും റീബൗണ്ടില്‍ സ്റ്റെര്‍ലിംഗ് ആ പന്ത് ഗോളാക്കി മാറ്റുകയായിരുന്നു. ഇന്ന് സിറ്റി തന്നെ ആയിരുന്നു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും. സീസണ്‍ അത്ര മികച്ച രീതിയില്‍ തുടങ്ങാത്ത സിറ്റിക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കും. ഇന്ന് നീണ്ട കാലമായി പരിക്കേറ്റ് പുറത്തായിരുന്ന അഗ്വേറോ സിറ്റി ഇലവനില്‍ തിരികെ എത്തുകയും ചെയ്തു. ഈ വിജയത്തോടെ സിറ്റി ലീഗില്‍ പത്താം സ്ഥാനത്ത് എത്തി. ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Top