ട്രിപ്പിള്‍ ട്രോഫികളുമായി മാഞ്ചസ്റ്റര്‍ സിറ്റി കൊച്ചിയിലേക്ക്; പര്യടനം സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ

ഴിഞ്ഞ സീസണില്‍ ‘ട്രിപ്പിള്‍ ട്രോഫി’ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി ആ ട്രോഫികളുമായി കൊച്ചിയിലേക്ക്. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള ഇന്ത്യന്‍ പര്യടനത്തില്‍ ട്രോഫികള്‍ കൊച്ചിയിലും മുംബൈയിലും എത്തുമെന്നു ക്ലബ് അറിയിച്ചു. സിറ്റി ക്ലബ്ബിന്റെ ട്രോഫി ടൂറിന്റെ ഭാഗമായാണ് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, എഫ്എ കപ്പ് ട്രോഫികളുമായി ടീം വരുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഈ 3 ട്രോഫികളും അടുത്തു കാണാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുക.

മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ ഇതിഹാസ താരങ്ങളും ട്രോഫികളെ അനുഗമിച്ച് ഇന്ത്യയിലെത്തും. മാഞ്ചസ്റ്ററില്‍നിന്ന് ആരംഭിച്ച് ഷാങ്ഹായ്, ഹോങ്കോങ്, ബെയ്ജിങ്, കൊച്ചി, മുംബൈ എന്നീ നഗരങ്ങളിലൂടെയാണ് ട്രോഫി ടൂര്‍ കടന്നുപോവുക.

Top