മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കർ സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടയാണ് താരം കോവിഡ് പോസിറ്റീവ് ആയ കാര്യം അറിയിച്ചത്. ഇതോടെ സിറ്റിയുടെ വരാനിരിക്കുന്ന അഞ്ചോളം മത്സരങ്ങളില്‍ അഗ്യൂറോയ്ക്ക് കളിക്കാനാവില്ല. താരം ഐസൊലേഷനിലാണിപ്പോൾ. ‘കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. കോവിഡ് രോഗിയുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്’ അഗ്യൂറോ ട്വീറ്റ് ചെയ്തു.

പരിക്കുമൂലം ഈ സീസണില്‍ സിറ്റിയ്ക്ക് വേണ്ടി അഗ്യൂറോയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ജനുവരി 26 ന് വെസ്റ്റ് ബ്രോമിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം.

Top