മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഇന്ന് ഏറ്റുമുട്ടും; മത്സരം രാത്രി 7.35 ന്

ള്‍ഡ്ട്രാഫോര്‍ഡില്‍ ഇന്ന് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും. ആര്‍ക്ക് നേട്ടമുണ്ടായാലും ലിവര്‍പൂള്‍ കപ്പടിക്കരുതെന്ന് ആഗ്രഹിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മുന്നില്‍ ഉള്ളത് കൊണ്ട് തന്നെ ഈ മത്സരം ലിവര്‍പൂളിന് അതിനിര്‍ണായകമാണ്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തെറിയാന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നു. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ കിരീടം ലിവര്‍പൂളിലേക്ക് തന്നെ പോകും. ഇംഗ്ലണ്ടില്‍ 20 കിരീടങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും 18 കിരീടങ്ങള്‍ ലിവര്‍പൂളിനുന്‍ ഉണ്ട്. ലിവര്‍പൂളിനെ ഒരു വിധത്തിലും തങ്ങളുടെ കിരീട നേട്ടത്തിനടുത്ത് എത്തിക്കാതിരിക്കാന്‍ ആകും യുണൈറ്റഡ് ശ്രമിക്കുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ലിവര്‍പൂളിനെ മറി കടന്നാല്‍ ഒലെ ഗണ്ണാര്‍ സോള്‍ഷെയറുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എന്ന ജോലി സ്ഥിരമാകും. ഇരു ടീമുകളും മികച്ച ഫോമില്‍ ആണ് എന്നതു കൊണ്ട് മത്സരഫലങ്ങള്‍ പ്രവചിക്കുക അസാധ്യമാണ്. മാര്‍ഷ്യാല്‍ ലിംഗാര്‍ഡ് എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രതീക്ഷയേകും. ഇന്ന് രാത്രി 7.35നാണ് മത്സരം നടക്കുക.

Top