ഫില്‍ ഫോഡന്റെ വേതനം മൂന്നിരട്ടിയാക്കി മാഞ്ചെസ്റ്റര്‍ സിറ്റി

ലണ്ടന്‍: മിന്നുന്ന ഫോമില്‍ കളിക്കുന്ന മധ്യനിരതാരം ഫില്‍ ഫോഡനെ മൂന്നിരട്ടി വേതന വര്‍ധനയോടെ നിലനിര്‍ത്താനൊരുങ്ങി മാഞ്ചെസ്റ്റര്‍ സിറ്റി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലടക്കം ഗോളുകള്‍ കണ്ടെത്തിയ 20-കാരന്‍ താരം സീസണില്‍ ഇതുവരെ 13 ഗോളുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

നിലവിലെ കരാര്‍ പ്രകാരം 31 ലക്ഷം രൂപയാണ് ഫോഡന് ആഴ്ചയില്‍ വേതനമായി സിറ്റി നല്‍കുന്നത്. ഇത് ഒരു കോടിയായി പുതിയ കരാറില്‍ വര്‍ധിക്കും. രണ്ടുവര്‍ഷം കൂടി കരാര്‍ നീട്ടാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. 2024 വരെയാണ് നിലവിലെ കരാറുള്ളത്. പുതിയ കരാര്‍ യാഥാര്‍ഥ്യമായാല്‍ 2026 വരെ താരത്തിന് ക്ലബ്ബില്‍ തുടരാം.

മാഞ്ചെസ്റ്റര്‍ അക്കാദമിയിലൂടെ കളിപഠിച്ച ഫോഡന്‍, ഇംഗ്ലീഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു സീസണുകളിലായി സിറ്റിയിലുള്ള താരം 115 മത്സരങ്ങളില്‍ ഇതുവരെ ടീമിനായി കളിച്ചു. 28 ഗോളും നേടി. ഈ സീസണ്‍ മുതലാണ് ടീമിലെ പ്രധാന താരമായി മാറിയത്.

 

Top