ലെസ്റ്റര്‍ സിറ്റി താരമായ ഹാരിയെ 85 മില്യണ്‍ യൂറോക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍

ലണ്ടന്‍: റെക്കോര്‍ഡ് തുകക്ക് ഹാരി മഗ്വയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. ലെസ്റ്റര്‍ സിറ്റി താരമായ ഹാരിയെ 85 മില്യണ്‍ യൂറോക്കാണ് മാഞ്ചസ്റ്റര്‍ വാങ്ങുന്നത്. പ്രതിരോധനിര താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സഫര്‍ തുകയാണ് മഗ്വയറിന് ലഭിച്ചത്. ഇതിന് മുമ്പ് വിര്‍ജില്‍ വാന്‍ ഡിജിക്ക് ലിവര്‍പൂളിലെത്തിയതായിരുന്നു ലോക ഫുട്ബാളിലെ പ്രതിരോധനിര താരത്തിന്റെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക. 75 മില്യണ്‍ ഡോളറിനാണ് ഡിജിക്ക് അന്ന് ലിവര്‍പൂളിലെത്തിയത്.

ഈ സീസണിലെ മാഞ്ചസ്റ്റിന്റെ മൂന്നാമത്തെ പ്രധാനപ്പെട്ട ട്രാന്‍സ്ഫറാണ് ഹാരി മഗ്വയറിന്‍േറത്. ക്രിസ്റ്റല്‍ പാലസില്‍ നിന്ന് വാന്‍ ബിസാക്കയേയും സ്വാന്‍സിസിറ്റിയില്‍ നിന്ന് ഡാനിയല്‍ ജെയിംസിനേയും മാഞ്ചസ്റ്റര്‍ ടീമിലെത്തിച്ചിരുന്നു.
മഗ്വയര്‍ എത്തുന്നതോടെ പ്രതിരോധ നിരയെ ശക്തിപ്പെടുത്താന്‍ ആവുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ. 2017ല്‍ ലെസ്റ്റര്‍സിറ്റിയിലെത്തിയ മഗ്വയര്‍ ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നു.

Top