17കാരനായ മെറ്റിനോയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ബ്രസീലിയന്‍ യുവതാരമായ മെറ്റിനോയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ബ്രസീല്‍ ക്ലബായ ഫ്‌ലുമിനെസെയില്‍ നിന്നാണ് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. താരവും ക്ലബും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഫ്‌ലുമിനെസിയില്‍ നിന്ന് തന്നെ കെയ്കിയെയും സിറ്റി സ്വന്തമാക്കിയിരുന്നു. മെറ്റിനോ സിറ്റിയില്‍ അഞ്ചു വര്‍ഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്.

അടുത്ത സീസണില്‍ സിറ്റിയില്‍ എത്തുന്ന താരം ഫ്രഞ്ച് ക്ലബായ ട്രോയസില്‍ ലോണില്‍ പോകും. 5 മില്യണോളം ആണ് സിറ്റി ഗ്രൂപ്പ് താരത്തിനായി ചിലവഴിച്ചത്. താരത്തെ സിറ്റി ഭാവിയില്‍ വില്‍ക്കുമ്പോള്‍ ആ തുകയുടെ ഒരു നിശ്ചിത ശതമാനവും ഫ്‌ലുമിനെസെയ്ക്ക് ലഭിക്കും. ഇതുവരെ ഫ്‌ലുമിനെസെ സീനിയര്‍ ക്ലബിനായി കളിച്ചിട്ടില്ലാത്ത താരമാണ് മെറ്റിനോ. മെറ്റിനോ അടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബായ് ട്രോയ്‌സില്‍ ലോണില്‍ കളിക്കും.

Top