മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിയെ സ്വന്തമാക്കുന്നുണ്ടോ? ചോദ്യത്തിന് ഉത്തരം നല്‍കി പരിശീലകന്‍

ലണ്ടന്‍: ലയണല്‍ മെസ്സിയുടെ ക്ലബ്ബ്മാറ്റം കുറേനാളായി ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനുള്ള പ്രതികരണവുമായാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോള എത്തിയിരിക്കുന്നത്.

നേരത്തെ മെസ്സിയെ വമ്പന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചാണ് ഗാര്‍ഡിയോള എത്തിയത്.

മെസ്സിയെ സ്വന്തമാക്കാന്‍ സിറ്റി ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പരിശീലകന്‍ മറുപടി നല്‍കിയത്. മെസ്സി ബാഴ്സലോണയില്‍തന്നെ റിട്ടയര്‍ ചെയ്യുന്നതാണ് തനിക്ക് താല്‍പ്പര്യമെന്നാണ് ഗാര്‍ഡിയോള വ്യക്തമാക്കിയത്.

മെസ്സി ബാഴ്സലോണയുടെ താരമാണ്, അവിടെത്തന്നെ തുടരുന്നതിലാണ് താന്‍ താല്‍പ്പര്യപ്പെടുന്നത്. മെസ്സിക്ക് വേണ്ടി സിറ്റി ശ്രമം നടത്തില്ലെന്നാണ് ഗാര്‍ഡിയോള വ്യക്തമാക്കുന്നത്.

Top