വനിതാ ഫുട്‌ബോളില്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

നിതാ ഫുട്‌ബോളില്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന ഫൈനലില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ചായിരുന്നു സിറ്റി കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു സിറ്റിയുടെ ജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും കളി ഗോള്‍ നേട്ടങ്ങളില്ലാതെ സമനിലയില്‍ തുടരുകയായിരുന്നു.

തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 42 എന്ന സ്‌കോറിന് സിറ്റി വിജയിക്കുകയായിരുന്നു. സെമിയില്‍ ചെല്‍സിയെ തോല്‍പ്പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി വനിതാ ടീം കോണ്ടിനെന്റല്‍ കപ്പ് ഉയര്‍ത്തുന്നത്.

Top