പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ലൈസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(2-1) പരാജയപ്പെട്ടതൊടെയാണ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഇനിയും ലീഗില്‍ മൂന്നു മത്സരങ്ങള്‍ കളിക്കാന്‍ ബാക്കി നില്‍ക്കെയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും നാലു വര്‍ഷത്തിനിടെ അവരുടെ മൂന്നാം ലീഗ് കിരീടമുയര്‍ത്തിയത്.

35 മത്സരങ്ങളില്‍ നിന്നും എണ്‍പതു പോയിന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പത്തു പോയിന്റ് പുറകിലാണ്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താന്‍ കഴിയില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പറ്റില്ല. റൂബന്‍ ഡയസ് ഡിഫന്‍സില്‍ കാഴ്ചവെച്ച പ്രകടനമാകും ഈ സീസണിലെ സിറ്റിയുടെ കിരീടത്തില്‍ പ്രധാന പങ്കുവഹിച്ചത്.

കൂടാതെ ഫില്‍ ഫോഡന്‍, ഗുന്‍ഡോഗന്‍, മഹ്‌റസ്, ഡി ബ്രൂയ്ന്‍, സ്‌റ്റോണ്‍സ് എന്നിവരും സിറ്റി വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. സീസണിന്റെ തുടക്കത്തില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് സിറ്റി വിജയിച്ചത്. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ ടീം പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

 

Top