ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടി മത്സരവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടി മത്സരവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും. ഇരുടീമുകളും നാല് വീതം ഗോള്‍ നേടി. സിറ്റി ഗോള്‍ കീപ്പര്‍ ആന്‍ഡേഴ്‌സന്റെയും ചെല്‍സിയുടെ കാവല്‍ക്കാരന്‍ റോബര്‍ട്ട് സാഞ്ചസിന്റെയും തകര്‍പ്പന്‍ സേവുകളില്ലായിരുന്നുവെങ്കില്‍ ഗോളെണ്ണം ഇതിലും കൂടുമായിരുന്നു.

ആഘോഷങ്ങള്‍ അധികം നീണ്ടില്ല. 29-ാം മിനിറ്റില്‍ 39കാരനായ തിയാഗോ സില്‍വ തന്റെ പ്രതിഭയെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് തെളിയിച്ചു. സ്‌കോര്‍ 1-1ന് സമനിലയിലെത്തി. 33-ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗ് ചെല്‍സിയെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോളടിയന്ത്രത്തിലൂടെ സിറ്റി സമനില കണ്ടെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 2-2.രണ്ടാം പകുതി തുടങ്ങിയതും സിറ്റി ലീഡെടുത്തു. മാനുവല്‍ അകാഞ്ജിയുടെ കിടിലന്‍ ഗോളില്‍ സിറ്റി വീണ്ടും മുന്നിലായി. പക്ഷേ ആഘോഷങ്ങള്‍ക്ക് അല്‍പ്പായുസായിരുന്നു വിധി. 67-ാം മിനിറ്റില്‍ ചെല്‍സി വീണ്ടും വലചലിപ്പിച്ചു. ഇത്തവണ നിക്കോളാസ് ജാക്‌സണാണ് സ്‌കോര്‍ ചെയ്തത്. പക്ഷേ വിട്ടുകൊടുക്കാന്‍ മനസില്ലാതിരുന്ന സിറ്റിക്കു വേണ്ടി 84-ാം മിനിറ്റില്‍ റോഡ്രിയുടെ ഗോള്‍ വന്നു. ഒരിക്കല്‍കൂടി മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 2-2.ജയിച്ചെന്ന് കരുതിയിടത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തിരിച്ചടി കിട്ടി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ കോള്‍ പാല്‍മര്‍ സമനില ഗോള്‍ കണ്ടെത്തി. ഇതോടെ സ്‌കോര്‍ 4-4ന് തുല്യമായി. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിനൊടുവില്‍ ലഭിച്ച ഫ്രീ കിക്ക് സിറ്റി തുലച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

 

Top