Manchester City and Arsenal Bournemouth win,

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ആഴ്‌സണല്‍ ഹള്‍സിറ്റിയെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ മൗത്തിനെയും തോല്‍പിച്ചു.

നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ബേണ്‍ലിക്കെതിരെ ജയം നേടി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപരാജിത കുതിപ്പ് തുടരുകയാണ്. സ്വന്തം തട്ടകത്തില്‍ ഗാര്‍ഡിയോളയുടെ ടീം ജയം നേടിയത് എതിരില്ലാത്ത നാല് ഗോളിന്. കെവിന്‍ ഡിബ്രുയിന്‍, ഇഹീനാചോ, റഹീം സ്റ്റെര്‍ലിംഗ്, ഇകായി ഗുണ്ട്വോന്‍ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു

തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ സിറ്റി ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആഴ്‌സണലാണ് രണ്ടാം സ്ഥാനത്ത്. ഹള്‍സിറ്റിയെ ഒന്നിനെതിരെ നാല് ഗോളിനാണ് ആഴ്‌സണല്‍ തോല്‍പിച്ചത്. അലക്‌സി സാഞ്ചസ് ഗണ്ണേഴ്‌സിനായി ഇരട്ടഗോള്‍ നേടി. തിയോ വാല്‍ക്കോട്ടും സാക്കയുമാണ് ആഴ്‌സണലിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ബേണ്‍ലിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലെസ്റ്ററിന്റെ ജയം. നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ലെസ്റ്റര്‍.

Top