സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 22 പേര്‍ മരിച്ചു, ഭീകരാക്രമണമെന്ന് സൂചന

മാഞ്ചസ്റ്റർ: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ വന്‍ സ്‌ഫോടനം. മാഞ്ചസ്റ്റർ അരീനയിൽ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 22 പേര്‍ മരിച്ചതായി റിപ്പോർട്ട്.

പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്.

കാണികൾക്കുള്ള വിശ്രമ മുറിയിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.

രണ്ടു തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. 50 പേർക്കു പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സുരക്ഷാസേന സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്.

അതേസമയം, സംഭവം ഭീകരാക്രമണമാണോ അല്ലയോ എന്ന് വ്യക്തമല്ല. സ്ഫോടനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Top