മാഞ്ചസ്റ്റര്‍ സ്ഫോടനം; ഐ.എസ് ചാവേര്‍ സല്‍മാന്‍ അബേദിയുടെ ചിത്രങ്ങള്‍ പുറത്ത്

ലണ്ടൻ: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിയുടെ അവസാനത്തില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഐ.എസ് ചാവേര്‍ സല്‍മാന്‍ അബേദിയുടെ സി.സി.ടി.വി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

അക്രമണത്തിനു മുമ്പ് സി.സി.ടിവിയില്‍ പതിഞ്ഞ വ്യക്തമായ ചിത്രങ്ങളാണ് പോലീസ് പുറത്തു വിട്ടത്.

ഐ.എസ് ബന്ധം സംശയിച്ച് സല്‍മാന്‍ അബേദിയുടെ പിതാവും ഇളയ സഹോദരനും നേരത്തെ ലിബിയയില്‍ പിടിയിലായരുന്നു. ലിബിയന്‍ ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന് ശേഷം രാജ്യത്ത് കനത്തസുരക്ഷ തുടരുകയാണ്. ഞായറാഴ്ച പതിനായിരത്തിലധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാരത്തോണ്‍, എഫ്.എ ലീഗ് ഫൈനല്‍, സ്‌കോട്ടിഷ് കപ്പ് ഫൈനല്‍ എന്നിവ നടക്കുകയാണ്. മാരത്തോണില്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ണാം പങ്കെടുക്കുന്നുണ്ട്.

Top