മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പഴയതുപോലെ ഭയപ്പെടേണ്ടതില്ലെന്ന് ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പഴയതുപോലെ ഭയപ്പെടേണ്ടതില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ അവരെ പഴയതുപോലെ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് പെപ് ഗ്വാര്‍ഡിയോള പറയുന്നത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്റെ പുതിയ പ്രതികരണം. അവസാനം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇരു ടീമുകളും ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും ഒരു തവണ മാത്രമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സിറ്റിയെ തോല്‍പ്പിക്കാനായത്. 1974 മുതല്‍ 2008 വരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു വിജയം പോലും മാഞ്ചസ്റ്റര്‍ സിറ്റി നേടിയിരുന്നില്ല.

കഴിഞ്ഞ പതിറ്റാണ്ടില്‍ ഒരു ടീമെന്ന നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരുപാടു വളര്‍ന്നിട്ടുണ്ടെന്നും മുന്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വന്നു കളിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഉള്ള താരങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി കുറച്ചുകൂടെ തുല്യതയുള്ള ടീമുകളുടെ പോരാട്ടമായി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഗ്വാര്‍ഡിയോള പറഞ്ഞു

Top